Saturday, February 7, 2015

മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍




മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   - ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍

ഭൂമിയുടെ അന്തരീക്ഷത്തിലെ താപമാനത്തിലെ വ്യതിയാനം കാരണം അധികമായ മഞ്ഞു വീഴ്‌ച (വിന്റര്‍ സ്റ്റോം) ഇന്ന്‌ ഒരു പതിവയി മാറിയിരുക്കയാണ്‌ .പ്രത്യേകിച്ചും അമേരികയുടെ ഈസ്റ്റ്‌ കോസ്റ്റ്‌ ,മിഡ്‌ വെസ്റ്റ്‌ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്‌ കൂടുതല്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌.

ഒരു അടിയില്‍ കൂടുതലുള്ള മഞ്ഞു മാറ്റുമ്പോള്‍, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. മഞ്ഞു മാറ്റി പലരും ആശുപത്രിയില്‍ പോകേണ്ട ഗതികേട്‌ വന്നിട്ടുണ്ട്‌.കേരളത്തില്‍ നിന്ന്‌ വന്നിട്ടുള്ള പലരും ഇതിനെ കുറിച്ചു കൂടുതലും ബോധവന്മാര്‍ അല്ല.

മഞ്ഞു മാറ്റുന്നതിന്‌ മുമ്പായി പരോടീന്‍സ്‌ കൂടുതലുള്ള ലഘു ഭക്ഷണം കഴിച്ചിരിക്കണം കൂടാതെ ആവശ്യത്തിനു വെള്ളവും കുടിച്ചിരിക്കണം. ഒരിക്കലും വെറും വയറ്റില്‍ മഞ്ഞു മാറ്റാന്‍ ശ്രമിക്കരുത്‌. പുറത്തേക്കു ഇറങ്ങുന്നതിനു മുമ്പായി മുഖത്തും കൈയിലും ആവശ്യത്തിനു ബോഡി ലോഷന്‍ തേച്ചിരിക്കണം. അന്തരീഷത്തിലെ ജലാംശംത്തിലെ കുറവ്‌ നമ്മുടെ തൊലിയെ വരണ്ടത്‌ ആക്കും.പ്ലാസ്റ്റിക്‌ കൊണ്ട്‌ ഉണ്ടാക്കിയ സേഫ്‌റ്റി ഗ്ലാസ്‌ ധരിക്കുക. വരണ്ട അന്തരീക്ഷം കണ്ണിലെ ജലാംശം കുറയ്‌ക്കും.തണുപ്പിനെ അതിജീവിക്കാനുള്ള വസ്‌ത്രധാരണം ചെയ്‌തിരിക്കണം.ഒരു അടി മഞ്ഞു ഡ്രൈവ്‌ വേയില്‍ നിന്ന്‌ മാറ്റാന്‍ കുറഞ്ഞത്‌ നാല്‌പത്തി അഞ്ചു മിനിട്ട്‌ കരുതി ഇരിക്കണം.പുറത്തേക്‌ ഇറങ്ങുതനിന്റെ കൂടെ വെള്ളത്തിന്റെ ഒരു ബോട്ടില്‍ കരുതുക .
തലേ ദിവസം തന്നേ സ്‌നോ ബ്ലോവറില്‍ ഗസോലിന്‍ മിക്‌സ്‌ ഒഴിച്ച്‌ നിറച്ചു വച്ചിരിക്കണം.സ്‌നോ ബ്ലോവര്‍ വാങ്ങിക്കുമ്പോല്‍ ഭാരം കുറഞ്ഞത്‌ നോക്കി വാങ്ങുക.ഇലക്ട്രിക്‌ സ്റ്റാര്‍ട്ട്‌ ഉള്ളതാണ്‌ ഉത്തമം.കൊടും തണുപ്പത്ത്‌ എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ബുദ്ധിമുട്ടാണ്‌.ഇലക്ട്രിക്‌ സ്റ്റാര്‍ട്ടര്‍ ഇതിനു ഒരു പരിഹാരമാണ്‌.

ആദ്യം ഡ്രൈവ്‌ വേയുടെ മധ്യമ ഭാഗത്തുള്ള മഞ്ഞു മാറ്റുക.തുടര്‍ന്നു കാറ്റിന്റെ അനുകൂല ദിശയില്‍ മഞ്ഞിന്റെ അരികു വശം വച്ചു മാറ്റുക. സ്‌നോ ബ്ലോവറില്‍ നിന്ന്‌ മഞ്ഞു മുഖത്ത്‌ വീഴാതെ നോക്കുക.പത്തു മിനിട്ട്‌ കഴിയുമ്പോല്‍ വിശ്രമം എടുത്തിരിക്കണം.മഞ്ഞു മാറ്റുന്ന സമയത്തു നമ്മുടെ ഹാര്‍ട്‌ ബീറ്റ്‌ കൂടുന്നത്‌ ഒരിക്കലും അറിയാന്‍ സാധിക്കില്ല. വിശ്രമത്തിന്റെ ഇടയില്‍ വെള്ളം കുടിയ്‌കാന്‍ മറക്കരുത്‌.കാര്‍ ഗാരേജിന്റെ സെന്‍സര്‍്‌ ഗ്ലാസ്‌ ക്ലീനര്‍ ഉപയോഗിച്ച്‌ തുടച്ചിരിക്കണം.മഞ്ഞിന്റെ അംശം കാരണം പലപ്പൊഴും ഗരേജ്‌ അടയ്‌ക്കാന്‍ പറ്റാതെ വരും.അതുപോലെ ഗാരേജ്‌ ഡോറിന്റെ വഴി മദ്ധ്യേ നിന്ന്‌ പണികള്‍ ചെയ്യാതെ നോക്കുക.ഡോറിന്റെ സ്‌പ്രിംഗ്‌ ഒടിഞ്ഞു ഡോര്‍ അടഞ്ഞ്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.മടിയന്മാരായ മക്കളയും മഞ്ഞു മാറ്റാന്‍ കൂട്ടുന്നതില്‍ തെറ്റൊന്നും ഇല്ല.മഞ്ഞു മാറ്റലിനു ശേഷം ചൂട്‌ വെള്ളത്തില്‍ കുളിക്കാന്‍ ഒരിക്കലും മറക്കരുത്‌.




http://joychenputhukulam.com/newsMore.php?newsId=46313
http://usmalayali.com/?p=34866
http://emalayalee.com/varthaFull.php?newsId=94428


Wednesday, November 5, 2014

ആത്മഹത്യ പ്രവണത അമേരിക്ക³ മലയാളി സമുഹത്തില്‍

സെപ്റ്റംബര് പത്ത് ആത്മഹത്യാ വിരുദ്ധ ദിവസമായി ആയി ലോകമെമ്പാടും ആചരിക്കുന്നു.ഈ അടുത്ത കാലത്ത് പങ്കെടുത്ത ഒരു സെമിനാറില്‍ നിന്ന് ലഭിച്ച വിവരങ്ങÄ ഞാന് ഇവിടെ പങ്കു വയ്കുകയാണ്. കഴിഞ്ഞ അഞ്ചു വര്ഷത്തിനകം ഈ ലേഖകന്റെഅറിവി നാലു മലയാളി യുവതി യുവാക്കÄ അപ്രതീക്ഷമായി അവരുടെ ജീവതം അവസാനിപ്പിച്ചു.അതിനു അവരെ പ്രേരിപ്പിച്ച കാരണം എന്താണ് എന്ന് പലര്ക്കും അറിയില്ല.അവരുടെ മാതാപിതാക്കള്‍ അതിനെ കുറിച്ചു ഒന്നും സംസാരിക്കാ³ താല്പര്യം കാണിയ്കുന്നില്ല. ചെറുപ്പകാലങ്ങളി കുട്ടികളി കാണുന്ന  പെരുമാറ്റ വിത്യാസങ്ങÄ പല മാതാപിതാക്കളും കണ്ടിട്ടും അത് മറച്ചു വെയ്കുകയാണ്‌  അഥവാ അവരെ ചികില്‍സയ്ക്  വിധേയമാക്കാ³ താല്പര്യം കാണിക്കുന്നില്ല. പകരം അവര്  ചെയ്ത നല്ല കാര്യങ്ങളെ  കുറിച്ചു പറയാനാണ് കൂടുതല്‍ ഇഷ്ടപെടുന്നത്.മറ്റൊരു പ്രത്യേകത കുഞ്ഞു നാÄ മുതലെ  അവരെ വളര്‍ത്തി എടുത്തത് നാട്ടില്‍ നിന്ന് വന്ന ഗ്രാന്‍ഡ്‌ പെരെന്റ്സ് ആയിരുന്നു. ചികിത്സയ്ക്ക് പോയാല്‍ തന്നെയുംചിലര് പൊകുന്നതിനു മുമ്പ്  ഉള്ളതിനെക്കാളും മോശമായ അവസ്ഥയിലാണ് തിരിച്ചു വരുന്നത്.മേലെ പറഞ്ഞവരിലെ ഒരു യുവാവിന്റെ മരണം എന്നെ വളരെ അധികം ഞെട്ടിച്ചു. ആരെയും ചിരിപ്പിക്കുന്നസ്വഭാവം,നല്ല ജോലിഎന്നിട്ടും പെട്ടെന്ന് ജീവിതം അവസാനിപ്പിക്കുവാനുള്ള കാരണം ഇപ്പോഴുo  അജ്ഞാതമാണ്‌.ആകെ കിട്ടിയ സൂചന അവസാനമായി പങ്കെടുത്ത  പാര്‍ട്ടിയി  കാര്യമായി ഒന്നും കഴിക്കാതെ  യുവാവ് നേരത്തെ ഇറങ്ങി പോയി,ഫോണ്‍  നേരത്തെ തന്നെ ഓഫ്‌ ആക്കി വച്ചിരുന്നു
ആത്മഹത്യയെ കുറിച്ചു  മത നേതാക്കളുടെയും  സയിക്ക്ഒലോജിസ്റ്റ്യും  വീക്ഷണം വളരെ വ്യത്യസ്തമാണ് . പണ്ടു കാലത്ത് പലരും കുടുംബ ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്തിരുന്നു.ഇന്ന് അങ്ങനത്തെ ദാരിദ്ര്യംഒരിടത്തും ഇല്ല, പലരുടെയും ജീവിത നിലവാരം വളരെയധികം ഉയര്ന്നു കഴിഞ്ഞു. ടെക്നോളജി വളരെ അധികം വികസിച്ചിട്ടും ആത്മഹത്യ എന്ന പ്രവണത ഇപ്പൊഴും നമ്മുടെ സമൂഹത്തില്‍ നില നില്ക്കുന്നു. അമേരിക്കയിÂപലരും ആത്മഹത്യാ കുdpപ്പുകÄ എഴുതും എന്നാ നമ്മുടെ ആള്‍ക്കാര്‍ അധികം അതിന് തുനിയാറില്ല.അമേരിക്കയി പലരും അപ്രതീക്ഷമായി ജീവിതം അവസാനിപ്പിക്കാന് കണ്ടെത്തുന്ന  പ്രധാന {]iv\§fmWv അമിതമായ മയക്കു മരുന്ന് ഉപയോഗം,മാരകമായ രോഗങ്ങÄ,നിയമ കുരുക്കില്‍ പെട്ട് ജയിലില്‍ പോകേണ്ട അവസ്ഥ, ദീര്ഖ കാലമായുള്ള മാനസിക രോഗങ്ങÄ. പക്ഷെ മലയാളി യുവതി യുവാക്കളെ സമ്പത്ത്തിച്ച് അങ്ങനെയുള്ള സങ്കീര്ണമായ ഒരു പ്രശ്നങ്ങളും ഇല്ലാത്തവരാണ് കൂടുതലും. മിക്കവരും നല്ല കുടുംബങ്ങളിÂജനിച്ച് തികഞ്ഞ മത വിശ്വാസങ്ങളി വളര്ന്നു വന്നവരാണ്.
ആത്മഹത്യാ എന്ന പ്രക്രിയ പ്രധാനമായും മൂന്നു സ്റ്റേജി  കൂടിയാണ് നടക്കുന്നത്. ആദ്യത്തെ സ്റ്റേജി ഇതിനെ കുറിച്ചുള്ള തീരുമാനം എടുക്കലാണ് . ഈ ചിന്ത മനസ്സില്‍ കയറി കൂടിയാ  ചിലര്ക്ക് മാസങ്ങളോളം സമയം വേണം ഒരു തീരുമാനത്തി  എത്താ³. രണ്ടാമത്തെ സ്റ്റേജി  ഏതു രീതിയി ജീവിതം അവസാനിപ്പിക്കണം എന്നതിനെ കുറിച്ചാണ് അവര് ചിന്തിക്കുന്നത്. ഈ സമയങ്ങളി ഗൂഗിÄപോലെയുള്ള മാധ്യമങ്ങÄ അവര് നോക്കാ³  മടിക്കാറില്ല.പലരും അമിതമായി മരുന്നുകÄ ഉപയോഗിക്കുന്ന മാര്ഗമാണ് സീകരിക്കുന്നത്.മൂന്നാമത്തെ സ്റ്റേജി ദിവസവും സമയവും തീരുമാനിക്കലാണ്.പലരും തിരെഞ്ഞെടുക്കുന്നത് തിങ്കÄ അല്ലെങ്കി ബുധനാഴ്ചയാണ്.അമേരി¡യി  സെപ്റ്റംബÀ,ഒക്ടോബÀ, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലും ഈ പ്രവണത കാണപെടുന്നത്,കാലാവസ്ഥയിലുള്ള മാറ്റം ഇവരെ വളരെ അധികം സ്വാധീനിക്കും.
ഒരാളുടെ മനസ്സി നടക്കുന്ന കാര്യങ്ങÄ മറ്റൊരാള്ക്ക് കണ്ടു പിടിക്കാ³ സാധിക്കില്ല,എന്നാ അവരുടെ പെരുമാറ്റത്തി അവര് അറിയാതെ പല മാറ്റങ്ങളും വരും.മാതാപിതാക്കÄ പലപ്പോഴും ഇത് കണ്ടു പിടിക്കാറില്ല. പൊതുവേ ഒറ്റപ്പെട്ട ജീവിതം;അതായത് ബോയി ഫ്രെണ്ടോ ഗേള്‍ ഫ്രെണ്ടോ   ഇല്ലാതെയുള്ള ജീവിതം,പെട്ടെന്നുള്ള അരിശം വരÂ,ഉറക്കം കുറവ്,ശരീരത്തിന്റെ തൂക്കം കുറയ ,ആഹാരത്തോടും വസ്ത്രങ്ങളോളും  ഉള്ള താല്പര്യം കുറയÂ,കൂട്ടുകാരി  നിന്നു അകന്നു നിÂക്കÂഗ്രേഡിലുള്ള കുറവ്,ക്ലാസ്സുകളി പലപ്പോഴും പോകാതെ ഇരിക്കുക,മയക്കു മരുന്നിനോടുള്ള താല്പര്യം,ആവശ്യമില്ലാതെ  നുണകÄപറയുകഅപ്രതീക്ഷമായ സമയങ്ങളി കൂട്ടുകാരെ ടെക്സ്റ്റ്‌ ചെയ്യുക, ഫേസ്ബുക്ക് മാതിരി ഉള്ള സോഷ്യÂമീUnയായി  നിന്ന് അകന്നു നില്ക്കുക,ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണി പെടുത്ത തുടങ്ങിയആണ്.എല്ലാവരുടെയും കാര്യത്തി  ഇത് ശരിയാണമെന്നില്ല. ചിലര് ഏതാനും മണിക്കൂറി എടുക്കുന്ന തീരുമാനമാണ്, അങ്ങനെയുള്ളവര്‍ യതൊരു സൂചനയും കാണിക്കാറില്ല,ഉദാഹരണ്ത്തിനു അടുത്ത കാലത്ത് മരിച്ച ഹോളിവുഡ് സിനിമാ താരം.
അപ്രതീക്ഷമായി സ്വന്തം ജീവിതം അവസാനിപ്പിച്ച്ചു ഈ ലോകത്തി  നിന്ന് യാത്ര ചെയ്യുന്നവര്‍  ചിന്തിക്കാത്ത മറ്റൊരു കാര്യം ഉണ്ട്,അതായത് ജനിച്ചു വളര്ന്ന സ്വന്തം കുടുംബത്തെ നശിപ്പിക്കുകയാണ് അവര് ചെയ്യുന്നത്‌.സമൂഹത്തിന്റെ കുറ്റപെടുത്തÂചിലപ്പോÄ പിതാക്കള്‍ സ്വയം  കുറ്റം ഏറ്റെടുത്തു സമൂഹത്തി നിന്ന് അകന്നു നില്ക്കുംമറ്റു ചിലര് മദ്യത്തിനെ ആശ്രയിക്കും. ജീവിച്ചിരിക്കുന്ന സഹോദരി സഹോദര§ളുടെജീവിതത്തെ ഇത്  മാനസികമായി വളരെയധികം ബാധിക്കും,ചിലപ്പോÄ മാതാപിതാക്കളെ കുറ്റം ചാരി അവരി നിന്ന് അവര്‍ സ്വയം അകന്നു പോകും.

Monday, September 24, 2012

ചിതയുടെ ദാഹം




ചിതയുടെ ദാഹം




മാര്‍ച്ച്‌ മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്‌ച, ആറാം ക്ലാസ്സിലെ വര്‌ഷാ്വസാന പരീക്ഷ കഴിയുന്ന ദിവസം, പതിവ്‌ പോലെ ലീന നായര്‍ തന്റെ സഹപാഠിയായ ജോസിന് വീണ്ടും ഒര്‍മിപ്പിച്ചു `ഇന്ന്‌ വൈകുന്നേരം വീടിന്റെ പുറകിലുള്ള പ്ലാവില്‍ ഊഞ്ഞാല്‍ കെട്ടി തരണം'. ലീനയുടെ കുറെ നാളെത്തെ ആഗ്രഹമാണ്‌ ഊഞ്ഞാല്‍, ഇതിനായി അവളുടെ മമ്മിയുടെ കയ്യിയില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട്‌ കയര്‍ നേരത്തെ തന്നെ വാങ്ങിച്ചിരുന്നു. ആ കയര്‍ വളരെ രഹസ്യമായി അവളുടെ കട്ടിലിന്റെ അടിയില്‍ ഒളിച്ചു വച്ചിരുന്നു. വര്‍ഷാവസാന പരീക്ഷ കഴിയുവാന്‍ ഇരുവരും കാത്തിരുന്നു. വളരെ നാളായി കാത്തിരുന്ന ആ ദിവസം അവസാനം കടന്നു വന്നു. പരീക്ഷ കഴിയുന്നതിന്റെ സന്തോഷത്തെക്കാളും കൂടുതല്‍ അവരുടെ മനസ്സില്‍ ഊഞ്ഞാല്‍ ആയിരുന്നു.

വെള്ളിയാഴ്‌ച മൂന്നു മണിയോട്‌ കൂടി വര്‍ഷാവസാന പരീക്ഷ കഴിഞ്ഞു ഇരുവരും വേഗത്തില്‍ വീട്ടിലേയ്‌ക്ക്‌്‌ നടന്നു. ഊഞ്ഞാല്‍ കെട്ടുന്നതിനെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്‌. പുറത്തെ കൊടും ചൂടു ഒട്ടും പോലും അവരുടെ ആവേശത്തെ തളര്‍ത്തിറയില്ല. വീടിന്റെ പുറകു വശത്തെ വാതില്‍ കൂടി ഇരുവരും ലീനയുടെ വീടിനകത്ത്‌ കയറി. ആ സമയത്ത്‌ വീടിനകത്ത്‌ ആരും ഉണ്ടായിരുന്നില്ല. ഗവണ്മെന്റ്‌ ഓഫീസിലെ ജീവനക്കാരന്‌ ആയിരുന്നു ലീനയുടെ പിതാവ്‌. വീടിനടുത്തുള്ള ഒരു സ്‌കൂളിലെ ടീച്ചര്‍ ആയിരുന്നു അവളുടെ മമ്മി. അവരുടെ ഏക സന്താനമാണ്‌ ലീന. വര്‍ഷങ്ങളായി മദ്യത്തിന്റെ അടിമയായ അവളുടെ പിതാവിന്റെ നല്ല മുഖം വളരെ കുറച്ചു മാത്രമേ അവള്‍ കണ്ടിട്ട്‌ ഉള്ളൂ. അവളുടെ മമ്മിയും അച്ഛനും പലപ്പോഴും വഴക്കിലാണ്‌ ദിവസം അവസാനിപ്പിക്കുന്നത്‌. മമ്മി തന്നെ ആണ്‌ വീട്ടിലെ കാര്യങ്ങള്‍ കൂടുതലും നടത്തുന്നത്‌. അത്‌ കൊണ്ട്‌ മകളെ കുറിച്ചു പിതാവ്‌ അധികം ശ്രദ്ധിക്കാറില്ല. അതിനിടെ ജോലി സമയത്ത്‌ മദ്യം ഉപയോഗിന്‌ച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നെ അയാളെ ആറ്‌ു മാസത്തേക്ക്‌ പിരിച്ചു വിട്ടു.

ലീന കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കയര്‍ കാണാത്തത്‌ കൊണ്ട്‌ അവള്‍ വളരെ പരിഭ്രമിച്ചു. കയറിനായി അവര്‍ ഇരുവരും വീട്‌ മുഴുവനും പരിശോധിച്ചിട്ടും അവര്‍ക്ക്‌ കിട്ടിയില്ല.ഇതിനകം വീടിന്റെ മുന്‍വശത്ത്‌ ആരുടെയോ കാല്‍ പെരുമാറ്റം കേട്ടു. ഇരുവരും വീടിന്റെ മുറ്റത്തേക്ക്‌ ഇറങ്ങി. അടുത്തുള്ള അയല്‍ വാസികള്‍ കൂട്ടം കൂടി നിന്ന്‌ സംസാരിക്കുന്നതു കണ്ടു. അവരില്‍ ഒരു സ്‌ത്രീ മുന്നോട്ട്‌ കടന്നു വന്നു പറഞ്ഞു `മോള്‌ ഇവിടെ ഒറ്റയ്‌ക്ക്‌ വീട്ടില്‍ നിലക്കണ്ട, മമ്മി വരുമ്പോള്‍ രാത്രി ആകും' ലീനയെയും കൂട്ടി ആ സ്‌ത്രീ അവരുടെ വീട്ടിലേയ്‌ക്ക്‌ പോയി. രാത്രി എട്ടു മണി ആയിട്ടും മമ്മിയെ കാണാതെ അവള്‍ വിഷമിച്ചു. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഭയം കൊണ്ട്‌ അവള്‌ക്കു ഉറക്കം വന്നില്ല.

പിറ്റേ ദിവസം അതി രാവിലെ തന്നെ അവള്‍ എണീറ്റ്‌ സ്വന്തം വീട്ടിലേയ്‌ക്ക്‌ നോക്കി. വീടിന്റെ മുറ്റത്ത്‌ കിടക്കുന്ന ആംബുലന്‍സ്‌ കണ്ടിട്ട്‌ അവള്‍ വീട്ടിലേയ്‌ക്ക്‌ ഓടി. അപ്പോഴെയ്‌ക്കും നാട്ടുകാര്‍ ഓടി കൂടി. ആംബുലന്‌സില്‍ നിന്ന്‌ അവളുടെ പിതാവിന്റെ മൃതശരീരം വീടിന്റെ വരാന്തയിലെയ്‌ക്ക്‌ വച്ചു. `ആത്മഹത്യാ ചെയ്യണ്ട ആവശ്യം ഈ മനുഷ്യനു ഉണ്ടായിരുന്നില്ല.' അവിടെ നിന്നിരുന്ന ഒരു സ്‌ത്രീ പറഞ്ഞു. അപ്പോഴാണ്‌ സ്വന്തം പിതാവ്‌ തലേ ദിവസം വീടിന്റെ പുറകിലുള്ള മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ചെയ്‌ത വിവരം അവള്‍ക്കു മനസ്സിലായത്‌. പോലീസു വന്നു മൃതശരീരം മരത്തില്‍ നിന്ന്‌ ഇറക്കി. ലീന ഒളിച്ചു വച്ചിരുന്ന കയര്‍ ഉപയോഗിച്ചാണ്‌ ആത്മഹത്യചെയ്‌തത്‌ എന്ന കാര്യം അവള്‍ പിന്നീട്‌ അറിഞ്ഞു. മണിക്കൂറുകള്‍ക്ക്‌ ശേഷം ചിതയ്‌ക്ക്‌ ഉള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നാട്ടുകാരില്‍ ആരോ ഒരാള്‍ ലീനയുടെ കയര്‍ ഉപയോഗിച്ചു മര കഷണങ്ങള്‍ കൂട്ടി കെട്ടി. ഇതിനകം ബന്ധു മിത്രാധികള്‍ മൃതശരീരം ചിതയ്‌ക്ക്‌ മുകളില്‍ വച്ചു. കത്തി കരിയുന്ന ശരീരത്തിനോടൊപ്പം ലീന മാസങ്ങളായി ഒളിച്ചു വച്ചിരുന്ന കയറും കത്തി ചാമ്പലായി. മനസ്സും ശരീരവും ഒരുമിച്ചു വേദനച്ചിട്ടും അവളുടെ കണ്ണില്‍ നിന്ന്‌ ഒരു തുള്ളി കണ്ണ്‌ നീര്‍ പോലും അവിടെ വീണില്ല.


 Canon T3i 18.0MP Digital SLR Camera with 18-55mm IS Lens - Digital (Google Affiliate Ad)

Monday, October 24, 2011

ഓര്‍മ്മകളെ വിട....

പ്രഭാതം പൊട്ടി വിടരുന്ന സമയം, പതിവു പോലെ സവിത നായര്‍ കാപ്പിയുമായി ബെഡ്‌റൂമിലേയ്‌ക്കു കടന്നു വന്നു.ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അനങ്ങാത്ത ശരീരം കണ്ടിട്ടു അവള്‍ അറിയാതെ നിലവിളിച്ചു പോയി. സവിതയുടെ നിലവിളി കേട്ടിട്ടു അവിടെ താമസിച്ചിരുന്ന ഭര്‍ത്താവിന്റെ സഹോദരനായ രവി നായര്‍ ഓടി എത്തി. സഹോദരന്‍ ഗുരുതാവസ്ഥയില്‌ ആണെന്ന്‌ കേട്ടിട്ട്‌ അവിടെ വന്നതാണ്‌ രവി. ഇതിനിടെ നാട്ടുകാര്‍ പലരും അവിടെ വന്നു തുടങ്ങി. മരിച്ചു കിടക്കുന്ന പിതാവിന്റെ ശരീരം കണ്ടിട്ടു രണ്ട്‌ പെണ്‍കുട്ടികളും കരയാന്‍ തുടങ്ങി.സഹോദന്റെ ശരീരം കട്ടിലില്‍ നിന്നു എടുത്തു മാറ്റുന്നതിന്നു മുന്‍പു വെള്ള കടലാസില്‍ എഴുതിയ കത്തു രവി കണ്ടു. ആരും കാണതെ രവി നായര്‍ എഴുത്തു സ്വന്തം പോക്കെറ്റില്‍ ഇട്ടു. അപ്പോഴേയ്‌ക്കും ബന്ധുക്കള്‍ ഉള്‍പ്പടെ ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചു കൂടി. ഇതിനിടെ ആരും കാണാതെ രവി രഹസ്യമായി കത്തു വായിച്ചു തുടങ്ങി.

മാസങ്ങളായി രവി യുടെ സഹോദരന്‍ അസുഖം ബാധിച്ചു കിടക്കുകയാരിന്നു. അസുഖം ബാധിയ്‌കുന്നതിനു വളരെ മുമ്പ്‌ അദ്ദേഹം തന്റെ രണ്ടു പെണ്‍കുട്ടികളുടെയും പേരില്‍ ഇരുപതു സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു.പെണ്‌ കുട്ടികള്‍ വലുതായി കല്യാണം കഴിയ്‌കുന്ന സമയം ആകുമ്പോള്‍ സ്ഥലം വിട്ടു കിട്ടുന്ന പണം കൊണ്ട്‌ കാര്യങ്ങള്‍ നടത്താമെന്ന്‌ അദ്ദേഹം കരുതിയിരുന്നു. വിധിയുടെ മുന്‍പില്‍ ആ കണക്കു കൂട്ടല്‍ തകര്‌ന്നു പോയി. എഴുത്തില്‌ ഇപ്രകാരമാണ്‌ എഴുതിയിരുന്നത്‌ നായര്‍ സമുദായത്തില്‍ ജനിച്ചെങ്കിലും ഒരിയ്‌കലും എന്റെ ശരീരം ദഹിപ്പിയ്‌കരുത്‌,വെറും മണ്ണില്‍ അടക്കിയാല്‍ മതി. സ്വന്തം വീടിന്റെ പരിസരത്ത്‌ ഒരിയ്‌ക്കലും ശവസംസ്‌കാരം നടത്തരുത്‌, ഭാര്യ വേറെ വിവാഹം കഴിച്ചാല്‍ അത്‌ എനിയ്‌ക്ക്‌ ബുദ്ധിമുട്ടാകും.പെണ്‍കുട്ടികള്‍ സമ്മതിച്ചാല്‍ അവരുടെ സ്ഥലത്ത്‌ അടക്കാം,അല്ലെങ്കില്‍ പൊതു ശ്‌മശാനത്തു അടക്കുക.

രവി തന്റെ ചേടത്തിയുടെ അടുത്ത്‌ വന്നു ഭര്‍ത്താവ്‌ മരണത്തിനു മുന്‍പു എഴുതിയ കത്തിനെ കുറിച്ചു പറയാന്‍ ഒരുമ്പെട്ടു. എഴുത്തും പ്രകാരം വെറും മണ്ണില്‍ അടക്കണമെന്ന്‌ നിര്‍ദേശിച്ച കാര്യം രവി സൂചിപ്പിച്ചു. കൂടുതല്‍ കേള്‍ക്കുന്നതിനു മുന്‍പു അവള്‍ തറപ്പിച്ചു പറഞ്ഞു `ഈ വീടിന്റെ പരിസരത്ത്‌ കുഴിച്ചിടാന്‌ പറ്റില്ല'. പിന്നീടു രവി ഇരുപതു വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ സമീപിച്ചു. അവളും സ്വന്തം സ്ഥലം കൊടുക്കാന്‍ സമ്മതിച്ചില്ല. കാരണം ഒരിയ്‌ക്കലും ആ സ്ഥലം ആര്‍ക്കും വില്‌ക്കാന്‍ പറ്റാതെ വരും എന്ന്‌ അവള്‍ ഭയപ്പെട്ടു. പ്രായപൂര്‍ത്തി ആകാത്തത്‌ കൊണ്ട്‌ രണ്ടാമത്തെ മകളെ രവി നായര്‍ സമീപിച്ചില്ല.

അപ്പോഴേയ്‌ക്കും ബന്ധുക്കള്‍ എല്ലാം അവിടെ എത്തി. അവരോട്‌ ശവസംസ്‌കാരം പൊതു ശ്‌മശാനത്ത്‌ അടക്കണമെന്ന്‌ സഹോദരന്‍ എഴുതിയ കത്ത്‌ കാണിച്ചു കൊണ്ട്‌ രവി പറഞ്ഞു. അത്‌ കേട്ട്‌ കോപിതരായ ബന്ധുക്കള്‍ ആ വീട്‌ വിട്ടു ഇറങ്ങിപ്പോയി. കേവലം പത്ത്‌ പേരുടെ സാന്നിധ്യത്തില്‍ വച്ചു ശവ സംസ്‌കാരം നടത്തി. എതാനും ദിവസങ്ങള്‌ക്കു ശേഷം രവി നായര്‍ക്ക്‌ സഹോദരന്‍ അവസാനമായി എഴുതിയ എഴുത്ത്‌ തപാല്‍ വഴി കിട്ടി. മരണത്തെ അദ്ദേഹം വളരെ മുന്നില്‍ തന്നെ കണ്ടിരിന്നു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു `അനാഥരുടെ കൂടെ നിത്യ ശാന്തിക്കായി അവസരം ഒരുക്കി തന്നതിന്‌ വളരെ നന്ദി' .സംഭവിയ്‌ക്കാന്‍ പോകുന്ന കാര്യം വളരെ മുന്‌ കൂട്ടി കണ്ട സഹോദരന്റെ കത്ത്‌ വായിച്ച രവി നായര്‍ മൂകനായി ഇരുന്നു പോയി. മറ്റാരും കാണാതിരിയ്‌കുവാനായി ആ കത്ത്‌ രവി അടുപ്പിലേയ്‌ക്ക്‌ എറിഞ്ഞു. തീയില്‍ കത്തി കരിയുന്ന കടലാസ്‌ കണ്ടിട്ട്‌ അറിയാതെ ആ ഹൃദയം നെടുവീര്‍പ്പെട്ടു.