Monday, September 24, 2012

ചിതയുടെ ദാഹം




ചിതയുടെ ദാഹം




മാര്‍ച്ച്‌ മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്‌ച, ആറാം ക്ലാസ്സിലെ വര്‌ഷാ്വസാന പരീക്ഷ കഴിയുന്ന ദിവസം, പതിവ്‌ പോലെ ലീന നായര്‍ തന്റെ സഹപാഠിയായ ജോസിന് വീണ്ടും ഒര്‍മിപ്പിച്ചു `ഇന്ന്‌ വൈകുന്നേരം വീടിന്റെ പുറകിലുള്ള പ്ലാവില്‍ ഊഞ്ഞാല്‍ കെട്ടി തരണം'. ലീനയുടെ കുറെ നാളെത്തെ ആഗ്രഹമാണ്‌ ഊഞ്ഞാല്‍, ഇതിനായി അവളുടെ മമ്മിയുടെ കയ്യിയില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട്‌ കയര്‍ നേരത്തെ തന്നെ വാങ്ങിച്ചിരുന്നു. ആ കയര്‍ വളരെ രഹസ്യമായി അവളുടെ കട്ടിലിന്റെ അടിയില്‍ ഒളിച്ചു വച്ചിരുന്നു. വര്‍ഷാവസാന പരീക്ഷ കഴിയുവാന്‍ ഇരുവരും കാത്തിരുന്നു. വളരെ നാളായി കാത്തിരുന്ന ആ ദിവസം അവസാനം കടന്നു വന്നു. പരീക്ഷ കഴിയുന്നതിന്റെ സന്തോഷത്തെക്കാളും കൂടുതല്‍ അവരുടെ മനസ്സില്‍ ഊഞ്ഞാല്‍ ആയിരുന്നു.

വെള്ളിയാഴ്‌ച മൂന്നു മണിയോട്‌ കൂടി വര്‍ഷാവസാന പരീക്ഷ കഴിഞ്ഞു ഇരുവരും വേഗത്തില്‍ വീട്ടിലേയ്‌ക്ക്‌്‌ നടന്നു. ഊഞ്ഞാല്‍ കെട്ടുന്നതിനെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്‌. പുറത്തെ കൊടും ചൂടു ഒട്ടും പോലും അവരുടെ ആവേശത്തെ തളര്‍ത്തിറയില്ല. വീടിന്റെ പുറകു വശത്തെ വാതില്‍ കൂടി ഇരുവരും ലീനയുടെ വീടിനകത്ത്‌ കയറി. ആ സമയത്ത്‌ വീടിനകത്ത്‌ ആരും ഉണ്ടായിരുന്നില്ല. ഗവണ്മെന്റ്‌ ഓഫീസിലെ ജീവനക്കാരന്‌ ആയിരുന്നു ലീനയുടെ പിതാവ്‌. വീടിനടുത്തുള്ള ഒരു സ്‌കൂളിലെ ടീച്ചര്‍ ആയിരുന്നു അവളുടെ മമ്മി. അവരുടെ ഏക സന്താനമാണ്‌ ലീന. വര്‍ഷങ്ങളായി മദ്യത്തിന്റെ അടിമയായ അവളുടെ പിതാവിന്റെ നല്ല മുഖം വളരെ കുറച്ചു മാത്രമേ അവള്‍ കണ്ടിട്ട്‌ ഉള്ളൂ. അവളുടെ മമ്മിയും അച്ഛനും പലപ്പോഴും വഴക്കിലാണ്‌ ദിവസം അവസാനിപ്പിക്കുന്നത്‌. മമ്മി തന്നെ ആണ്‌ വീട്ടിലെ കാര്യങ്ങള്‍ കൂടുതലും നടത്തുന്നത്‌. അത്‌ കൊണ്ട്‌ മകളെ കുറിച്ചു പിതാവ്‌ അധികം ശ്രദ്ധിക്കാറില്ല. അതിനിടെ ജോലി സമയത്ത്‌ മദ്യം ഉപയോഗിന്‌ച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നെ അയാളെ ആറ്‌ു മാസത്തേക്ക്‌ പിരിച്ചു വിട്ടു.

ലീന കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കയര്‍ കാണാത്തത്‌ കൊണ്ട്‌ അവള്‍ വളരെ പരിഭ്രമിച്ചു. കയറിനായി അവര്‍ ഇരുവരും വീട്‌ മുഴുവനും പരിശോധിച്ചിട്ടും അവര്‍ക്ക്‌ കിട്ടിയില്ല.ഇതിനകം വീടിന്റെ മുന്‍വശത്ത്‌ ആരുടെയോ കാല്‍ പെരുമാറ്റം കേട്ടു. ഇരുവരും വീടിന്റെ മുറ്റത്തേക്ക്‌ ഇറങ്ങി. അടുത്തുള്ള അയല്‍ വാസികള്‍ കൂട്ടം കൂടി നിന്ന്‌ സംസാരിക്കുന്നതു കണ്ടു. അവരില്‍ ഒരു സ്‌ത്രീ മുന്നോട്ട്‌ കടന്നു വന്നു പറഞ്ഞു `മോള്‌ ഇവിടെ ഒറ്റയ്‌ക്ക്‌ വീട്ടില്‍ നിലക്കണ്ട, മമ്മി വരുമ്പോള്‍ രാത്രി ആകും' ലീനയെയും കൂട്ടി ആ സ്‌ത്രീ അവരുടെ വീട്ടിലേയ്‌ക്ക്‌ പോയി. രാത്രി എട്ടു മണി ആയിട്ടും മമ്മിയെ കാണാതെ അവള്‍ വിഷമിച്ചു. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഭയം കൊണ്ട്‌ അവള്‌ക്കു ഉറക്കം വന്നില്ല.

പിറ്റേ ദിവസം അതി രാവിലെ തന്നെ അവള്‍ എണീറ്റ്‌ സ്വന്തം വീട്ടിലേയ്‌ക്ക്‌ നോക്കി. വീടിന്റെ മുറ്റത്ത്‌ കിടക്കുന്ന ആംബുലന്‍സ്‌ കണ്ടിട്ട്‌ അവള്‍ വീട്ടിലേയ്‌ക്ക്‌ ഓടി. അപ്പോഴെയ്‌ക്കും നാട്ടുകാര്‍ ഓടി കൂടി. ആംബുലന്‌സില്‍ നിന്ന്‌ അവളുടെ പിതാവിന്റെ മൃതശരീരം വീടിന്റെ വരാന്തയിലെയ്‌ക്ക്‌ വച്ചു. `ആത്മഹത്യാ ചെയ്യണ്ട ആവശ്യം ഈ മനുഷ്യനു ഉണ്ടായിരുന്നില്ല.' അവിടെ നിന്നിരുന്ന ഒരു സ്‌ത്രീ പറഞ്ഞു. അപ്പോഴാണ്‌ സ്വന്തം പിതാവ്‌ തലേ ദിവസം വീടിന്റെ പുറകിലുള്ള മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ചെയ്‌ത വിവരം അവള്‍ക്കു മനസ്സിലായത്‌. പോലീസു വന്നു മൃതശരീരം മരത്തില്‍ നിന്ന്‌ ഇറക്കി. ലീന ഒളിച്ചു വച്ചിരുന്ന കയര്‍ ഉപയോഗിച്ചാണ്‌ ആത്മഹത്യചെയ്‌തത്‌ എന്ന കാര്യം അവള്‍ പിന്നീട്‌ അറിഞ്ഞു. മണിക്കൂറുകള്‍ക്ക്‌ ശേഷം ചിതയ്‌ക്ക്‌ ഉള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നാട്ടുകാരില്‍ ആരോ ഒരാള്‍ ലീനയുടെ കയര്‍ ഉപയോഗിച്ചു മര കഷണങ്ങള്‍ കൂട്ടി കെട്ടി. ഇതിനകം ബന്ധു മിത്രാധികള്‍ മൃതശരീരം ചിതയ്‌ക്ക്‌ മുകളില്‍ വച്ചു. കത്തി കരിയുന്ന ശരീരത്തിനോടൊപ്പം ലീന മാസങ്ങളായി ഒളിച്ചു വച്ചിരുന്ന കയറും കത്തി ചാമ്പലായി. മനസ്സും ശരീരവും ഒരുമിച്ചു വേദനച്ചിട്ടും അവളുടെ കണ്ണില്‍ നിന്ന്‌ ഒരു തുള്ളി കണ്ണ്‌ നീര്‍ പോലും അവിടെ വീണില്ല.


 Canon T3i 18.0MP Digital SLR Camera with 18-55mm IS Lens - Digital (Google Affiliate Ad)